ആര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന സ്പൈ ത്രില്ലർ 'മിസ്റ്റർ എക്സ്' ഏപ്രിൽ 17ന് തീയേറ്ററുകളിലേക്ക്

രേണുക വേണു

ബുധന്‍, 8 ഏപ്രില്‍ 2026 (11:50 IST)
തമിഴ് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ 'മിസ്റ്റര്‍ എക്‌സ്' ഏപ്രില്‍ 17ന് തിയേറ്ററുകളിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആര്യ, ഗൗതം കാര്‍ത്തിക്, മഞ്ജു വാര്യര്‍,ശരത് കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
 
രാജ്യത്തിന് നേരെ ഉണ്ടായ അഞ്ച് ഭീഷണികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍വീര്യമാക്കിയ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാന്‍, ഹൊസൂര്‍,ചെന്നൈ,മൈസൂര്‍, തൂത്തുക്കുടി ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ചിത്രത്തിന്റെ ചില രംഗങ്ങള്‍ അസര്‍ബൈജാനിലും ഷൂട്ട് ചെയ്തു.
 
ആര്യ, ശരത്കുമാര്‍, ഗൗതം കാര്‍ത്തിക്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അനഘ, അതുല്യ, റൈസ വില്‍സണ്‍, കാളി വെങ്കട്ട് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിബു നിനന്‍ തോമസ് ആണ് സംഗീതസംവിധാനം, അരുള്‍ വിന്‍സെന്റ് ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നു. 'FIR' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മനു ആനന്ദ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍