രണ്ടാമത് വിജയ്, ഒന്നാമൻ ആ തെന്നിന്ത്യൻ സൂപ്പർ താരം; സ്ഥാനം നഷ്‍ടമായി ഷാരൂഖ് ഖാൻ, ലിസ്റ്റ് ഇങ്ങനെ

നിഹാരിക കെ.എസ്

ഞായര്‍, 20 ജൂലൈ 2025 (11:12 IST)
പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചത് തുടങ്ങിയതോടെ തെന്നിന്ത്യൻ സിനിമകൾക്കും താരങ്ങൾക്കും നോർത്ത് ഇന്ത്യയിലും ശ്രദ്ധ ലഭിച്ച് തുടങ്ങി. അതിനാൽ തെന്നിന്ത്യൻ താരങ്ങൾ ജനപ്രീതിയിലും ബോളിവുഡ് താരങ്ങളേക്കാൾ മുന്നിലാണ്.

ഓർമാക്സ് പുറത്തുവിട്ട ജൂൺ മാസത്തെ പട്ടികയും തെളിയിക്കുന്നത് അതാണ്. നാലാം സ്ഥാനത്ത് മാത്രമാണ് ഒരു ബോളിവുഡ് താരം ഇടംപിടിച്ചിരിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലും സൗത്ത് ഇന്ത്യൻ താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. 
 
ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് പ്രഭാസാണ്. തുടർ‌ച്ചയായി ഹിറ്റുകളിൽ നായകനാകുന്നതും നിരവധി സിനിമകൾ ഒന്നിനുപിറകെ ഒന്നായി പ്രഖ്യാപിക്കുന്നതുമാണ് പ്രഭാസിന് ജനപ്രീതിയിൽ മുന്നിൽ എത്താൻ സഹായകരമായത്. ജനപ്രീതിയിൽ രണ്ടാം സ്ഥാനത്ത് വിജയ്‍യാണ്. സിനിമകൾക്ക് പുറമേ വാർത്തകളിലും നിറഞ്ഞുനിൽക്കാനുമാകുന്നുവെന്നതാണ് താരത്തെ തുണയ്‍ക്കുന്നത്. രാഷ്ട്രീയത്തിൽ സജീവമായതിന് പിന്നാലെ വിജയ്ക്ക് സ്വീകാര്യത കൂടിയിട്ടുണ്ട്. 
 
മൂന്നാം സ്ഥാനത്ത് അല്ലു അർജുനാണ്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ ഒന്നും രണ്ടും ഭാഗമാണ് അല്ലു അർജുന്റെ പ്രശസ്തിക്ക് കാരണം. ദീപിക പദുക്കോൺ-അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അല്ലുവിനെ പുതിയ ചിത്രവും പ്രശസ്തിക്ക് മാറ്റ് കൂട്ടിയിട്ടുണ്ട്. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാനുമാണ്. തൊട്ടുപിന്നിൽ അജിത് കുമാറാണ് ഇടംനേടിയിരിക്കുന്നത്.
 
മഹേഷ് ബാബു, ജൂനിയർ എൻടിആർ എന്നിവർക്ക് പിന്നാലെ രാം ചരൺ, അക്ഷയ് കുമാർ, നാനി എന്നിവരും ഇടംനേടിയിരിക്കുന്നു. നാനി ആദ്യമായിട്ടാണ് പട്ടികയിൽ ഇടംനേടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുള്ളവർ പട്ടികയിൽ ഇടംപിടിച്ചപ്പോൾ മലയാളത്തിൽ നിന്നും ആരും ലിസ്റ്റിൽ ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍