സിബിഐ-5 വരുന്നു; വൈറലായി മൂവര്‍ സംഘത്തിന്റെ സ്റ്റൈലന്‍ ചിത്രം

Webdunia
വെള്ളി, 18 ഫെബ്രുവരി 2022 (14:33 IST)
സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം പിറന്നിട്ട് ഇന്നേക്ക് 34 വര്‍ഷമായി. സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. ആദ്യ സിനിമ റിലീസ് ചെയ്തിട്ട് 34 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ സീരിസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും.
 
മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ ആയി എത്തുകയാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് 34-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിബിഐ-5 ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള കിടിലന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എസ്.എന്‍.സ്വാമിക്കും കെ.മധുവിനും ഒപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടി നില്‍ക്കുന്ന സ്റ്റൈലന്‍ ചിത്രമാണ് ഇത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article