'മമ്മൂട്ടി പിതൃതുല്യന്‍’

Webdunia
തിങ്കള്‍, 7 ജൂലൈ 2014 (11:55 IST)
മമ്മൂട്ടിയെ പിതൃതുല്യനായാണ് കാണുന്നതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി നായകനാകുന്ന രാജാധി രാജന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം അതിഥി വേഷത്തിലാണെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
 
പിതൃതുല്യനായി കാണുന്നതുകൊണ്ടാണ് അതിഥി വേഷത്തിലാണെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനൊരുങ്ങിയത്- ഉണ്ണി പറയുന്നു. രാജാധി രാജയില്‍ ഒരു ഗാനരംഗത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച വിക്രമാദിത്യനാണ് ഉണ്ണി മുകന്ദന്റെ പുറത്തിറങ്ങാനുള്ള ചിത്രം.