വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ല,പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (10:39 IST)
ഒക്ടോബര്‍ 5ന് പുറത്തിറങ്ങിയ ലിയോ ട്രെയിലര്‍ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്. അതിനിടെ ട്രെയിലറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രെയിലര്‍ 1.46 മിനിറ്റ് ആകുമ്പോള്‍ വിജയ് തൃഷയോട് സംസാരിക്കുന്ന ഒരു രംഗമാണ് വിവാദമായത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം വിജയ് സംസാരിച്ചെന്നാണ് ആരോപണം.ലോകേഷ് കനകരാജ് ആണെന്ന് തമിഴ്‌നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു. എന്നാല്‍ ഈ സംഭാഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ലോകേഷ് കനകരാജ്.
 
ഈ സംഭാഷണത്തിന്റെ പേരില്‍ ദളപതി വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇത് പൂര്‍ണ്ണമായും തന്റെ ഉത്തരവാദിത്തമാണെന്നും ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞു. ആ രംഗത്തില്‍ ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിജയ് ആദ്യം മടിച്ചിരുന്നുവെന്നും എന്നാല്‍ കഥാപാത്രത്തിന്റെ ഇമോഷന്‍ വ്യക്തമാക്കി അത് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. ചിലപ്പോള്‍ കഥാപാത്രത്തിന്റെ ദേഷ്യവും മറ്റും വയലന്‍സിലൂടെ മാത്രമല്ല വാക്കിലൂടെയും പ്രകടിപ്പിക്കേണ്ടിവരുമെന്ന് ലോകേഷ് കൂട്ടിച്ചേര്‍ത്തു.
 
ഒക്ടോബര്‍ 19നാണ് ലിയോ റിലീസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article