മമ്മൂട്ടിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ആ നടൻ, വെളിപ്പെടുത്തലുമായി ലാൽജോസ്

Webdunia
ശനി, 22 ഫെബ്രുവരി 2020 (18:04 IST)
സിനിമയിൽ വ്യക്തിപരമായ അടുപ്പങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സംവിധായകനാണ് ലാൽജോസ്. ദിലീപും ബിജു മേനോനുമെല്ലാം ലാൽജോസിന്റെ അടുത്ത സുഹൃത്തുക്കളാണ് സഹ സംവിധായകനായിരിക്കുന്ന കലംമുതലുള്ള ബന്ധമാണ് അത്. അതിനാൽ തന്നെ ലാൽജോസ് സിനിമകളിൽ ഈ രണ്ട് താരങ്ങളും സ്ഥിര സാനിധ്യമയിരുന്നു. 
 
ആദ്യ സിനിമയിൽ തുടങ്ങി അവസാനമായി പുറത്തിറങ്ങിയ സിനിമയിൽ വരെ ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ശേഷം ആരെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് താന്‍ അന്ന് ബിജു മേനോനെ കണ്ടിരുന്നതെന്ന് തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ലാൽ ജോസ്. 'കമല്‍ സാറിന്റെ സിനിമയായ അഴകിയ രാവണനിലൂടെ‍യാണ് ഞങ്ങൾക്ക് ബിജുമേനോനെ കിട്ടുന്നത്. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കുന്നതിലുമൊക്കെ അപ്പുറമായിരുന്നു. 
 
അന്ന് മമ്മുക്കയുടെ പിന്‍ഗാമിയായിട്ടാണ് ഞങ്ങള്‍ ബിജുവിനെ കണ്ടത്. ഞാനന്ന് തമാശയായി പറയും. 'ദിലീപും ബിജുവും സൂപ്പര്‍ സ്റ്റാറുകളാകും. അങ്ങനെയായാല്‍ എനിക്ക് പേടിക്കേണ്ട. സ്ക്രിപ്റ്റ് റെഡിയായാല്‍ വന്ന് അഭിനയിക്കെടാ എന്ന് പറഞ്ഞാല്‍ മതിയല്ലോ'. അഴകിയ രാവണനില്‍ ബിജുവിന്റെ അസോസിയേറ്റിന്റെ വേഷം ഞാന്‍ അഭിനയിച്ചു. അതില്‍ ഇന്നസെന്റ് ചേട്ടന് ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ഞാനാണ്‌. 'ഒരു മറവത്തൂര്‍ കനവ്' എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സിനിമയാണ്. മമ്മുക്കയുടെ അനുജനായി ബിജുവിനെ കാസ്റ്റ് ചെയ്തു. പിന്നെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍', 'രണ്ടാം ഭാവം', 'പട്ടാളം', ഇപ്പോള്‍ 'നാല്‍പ്പത്തിയൊന്ന്' വരെ'. ലൽജോസ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article