കെൻ കരുണാസ് പൊളിച്ചടുക്കി; രണ്ടാം വാരവും ബോക്‌സ് ഓഫീസിൽ തരം​ഗമായി 'യൂത്ത്'

രേണുക വേണു

വ്യാഴം, 26 മാര്‍ച്ച് 2026 (14:21 IST)
Ken Karunas
തമിഴ് ഹാസ്യ താരം കരുണാസിന്റെ മകനും യുവതാരവുമായ കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘യൂത്ത്’ കേരളത്തിലെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാം വാരവും ചിത്രത്തിന് മികച്ച പ്രതിരണങ്ങളാണ് ലഭിക്കുന്നത്. വയലന്‍സ് ഫ്രീ ആയിട്ടുള്ള ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകര്‍ക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന തരത്തിൽ പക്കാ എന്റെര്‍റ്റൈനെര്‍ ആയിട്ടിണ് ഒരുക്കിയിട്ടുള്ളത്. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരുമടക്കം നിറഞ്ഞ സദസ്സുകൾ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

സ്‌കൂൾ കാലഘട്ടത്തിലെ പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 15 വയസുള്ള ടീനേജ് നായകൻ, തന്റെ സ്‌കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർഥ പ്രണയം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം.
 
മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിലെ ഒരു പ്രത്യേകത. കെൻ കരുണാസിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ തിളങ്ങുന്നത്. ഇരുവരും തമ്മിലുള്ള പ്രകടനം ചിത്രത്തിൽ ഏറെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  
 
ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം: വിക്കി, എഡിറ്റർ: നാഷ്, സംഗീതം: ജി.വി. പ്രകാശ്കുമാർ, ആക്ഷൻ: കലൈ കിങ്സൺ, കലാസംവിധായകൻ: രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ: കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്: ചെല്ലദുരൈ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരോകിയ വിക്ടോ പ്രിൻസ് എം, തേജേഷ് സുരേഷ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍