Katrina Kaif Vicky Kaushal: 42 ആം വയസിൽ അമ്മയാകുന്നു; നിറവയർ ചിത്രവുമായി കത്രീന കൈഫ്

നിഹാരിക കെ.എസ്

ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (09:59 IST)
നാല് വർഷം മുൻപ് രാജസ്ഥാനിലെ കൊട്ടാരസദൃശമായ കോട്ടയിൽ വെച്ചായിരുന്നു വിക്കി കൗശൽ നടി കത്രീന കൈഫിനെ വിവാഹം കഴിച്ചത്. നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ ഇപ്പോൾ പുതിയൊരു അംഗത്തെ കൂടി വരവേൽക്കാനൊരുങ്ങുകയാണ് ദമ്പതികൾ. തങ്ങൾ ഒരു കണ്മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് താരങ്ങൾ പ്രഖ്യാപിച്ചു. 
 
നിറവയറുമായി നിൽക്കുന്ന ഭാര്യയുടെ വയറിൽ തലോടുന്ന വിക്കി കൗശലിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കത്രീന ഗർഭിണിയാണ് എന്ന വിശേഷം വിക്കി പങ്കിട്ടു കഴിഞ്ഞു. ഇനി രണ്ടുപേരിൽ നിന്നും മൂന്നുപേരിലേക്കുള്ള യാത്ര. ഒക്ടോബറിൽ ആയിരിക്കും കുഞ്ഞ് ജനിക്കുക.
 
ഗർഭിണിയാണെന്ന് ഔദ്യോഗികമായി താരങ്ങൾ അറിയിച്ചതോടെ ആശംസാ പ്രവാഹമാണ്. താരങ്ങളായ ജാൻവി കപൂർ, നേഹ ധുപിയ തുടങ്ങിയവർ കമന്റിലൂടെ അഭിനന്ദനം അറിയിച്ചു. കത്രീന കൈഫ് നിലവിൽ സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേളയിലാണ്. വിജയ് സേതുപതിയുടെ ഒപ്പം 'മേരി ക്രിസ്ത്മസ്' എന്ന സിനിമയിലാണ് കത്രീന കൈഫ് ഏറ്റവും ഒടുവിൽ വേഷമിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍