രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡിനെതിരെ ചിത്രത്തിലെ നായികമാർ രംഗത്ത്. ദുൽഖർ നായകനായ കമ്മട്ടിപ്പാടത്തിലെ നായികമാരയ ഷോൺ റോമിയും അമാൽഡ ലിസുമാണ് രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിൽ അത്രയും വലിയ തെറിവാക്കുകളോ, വയലന്റസ് രംഗങ്ങളോ ഇല്ല, എന്നിട്ടും എന്തിനാണ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകിയത്. സത്യം തുറന്ന് കാണിക്കുമ്പോൾ അതിന് 'എ' സർട്ടിഫിക്കറ്റ് നൽകേണ്ട ആവശ്യമില്ല. പുലയൻ എന്ന വാക്ക് ജാതിപ്പേരായി ഉപയോഗിച്ചത് കൊണ്ടാണെങ്കിൽ നായർ, നമ്പൂതിരി എന്ന വാക്കുകൾക്കും 'എ' സർട്ടിഫിക്കറ്റ് നൽകുമോ എന്നാണ് നായികമാർ ചോദിക്കുന്നത്.
അതോടൊപ്പം, നടൻ പത്മകുമാറും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്തിനാണ് സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റ് എന്ന് മനസ്സിലാവുന്നില്ല. മുൻവിധിയോടെ സിനിമ കണ്ടതിൻറെ ചിഹ്നമായിരിക്കാം അല്ലെങ്കിൽ വിലയിരുത്തലിലെ വിവരമില്ലായ്മയുമാവാം എന്ന് താരം ഫെയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു.