ജയിലറിന്റെ വന്‍വിജയം, പ്രതിഫലത്തിനു പുറമേ വന്‍ തുക രജനിക്ക് കൈമാറി സണ്‍ പിക്‌ചേഴ്‌സ്

കെ ആര്‍ അനൂപ്
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (09:10 IST)
ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ ജയിലര്‍ പ്രദര്‍ശനം തുടരുകയാണ്. ഓഗസ്റ്റ് 25ന് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് 525 കോടി കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പിന്നാലെ പ്രതിഫലത്തിന് പുറമേ വലിയൊരു തുക രജനികാന്തിനെ നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്.
 
സണ്‍ പിച്ചേഴ്‌സ് ഉടമ കലാനിധി മാരനാണ് രജനികാന്തിന് ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍താരത്തിന് നല്‍കിയ തുക എത്രയാണെന്ന് പുറത്തു പറഞ്ഞിട്ടില്ല.
റിലീസ് ചെയ്ത് 22 ദിവസങ്ങള്‍ പിന്നിടുമ്പോഴും സിനിമ കാണാന്‍ ആളുകളുണ്ട്. 24000 ഷോകള്‍ കേരളത്തില്‍ 20 ദിവസം കൊണ്ട് ജയിലര്‍ നടത്തി. 53.80 കോടി രൂപ ഗ്രോസ് കേരളത്തില്‍നിന്ന് ജയിലര്‍ കേരളത്തില്‍ നിന്ന് സ്വന്തമാക്കി. 20 കോടിക്ക് മുകളില്‍ ചിത്രത്തിന് ഷെയര്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article