ഓസ്കർ നേട്ടം കൈവരിക്കുന്ന ആദ്യ ഐറിഷ് വനിത; മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി ജെസ്സി ബക്ലി

രേണുക വേണു

തിങ്കള്‍, 16 മാര്‍ച്ച് 2026 (12:17 IST)
Jessie Buckley
98-മത് ഓസ്കർ പ്രഖ്യാപനത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് 36 കാരിയായ ഐറിഷ് താരം ജെസ്സി ബക്ലിയാണ്. 'ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസ്സിയെ ഈ നേട്ടത്തിന് അർഹയാക്കിയത്. തനിക്ക് ലഭിച്ച പുരസ്‌കാരം അമ്മമാരുടെ പ്രക്ഷുബ്ധമായ മനസുകള്‍ക്ക് സമര്‍പ്പിക്കുന്നകായി ജെസ്സി ബക്ലി പ്രതികരിച്ചു. പുരസ്‌കാരം ഏറ്റവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് ജെസ്സിയുടെ വൈകാരിക പ്രതികരണം
 
മാഗി ഒഫാരെലിന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഹാംനെറ്റ്. ഇതിനോടകം തന്നെ ഹാനെറ്റിലെ അഭിനയം ജെസ്സി ബക്ലിയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. വില്യം ഷേക്സ്പിയറുടെ ഭാര്യ ആഗ്നസ് ഹാതവേയായാണ് താരം സ്ക്രീനിലെത്തിയത്. തന്റെ മകന്റെ വിയോഗത്തിൽ തളരുന്ന ഒരമ്മയുടെ വേദനയും ആത്മസംഘർഷങ്ങളും അങ്ങേയറ്റം വൈകാരികമായാണ് ജെസ്സി അവതരിപ്പിച്ചിരിക്കുന്നത്.
 
ഇതോടെ ഓസ്കർ വേദിയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഐറിഷ് വനിത എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജെസ്സി ബക്ലി. കൂടാതെ ‘ഹാംനെറ്റി’ലെ അഭിനയത്തിന് ജെസ്സി ബക്ക്ലിയെ യുകെ ക്രിട്ടിക്സ് സർക്കിൾ, ആക്ട്രസ് ഓഫ് ദി ഇയർ ആയും തിരഞ്ഞെടുത്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍