ഫാമിലി എന്റർടെയ്നറുമായി രജീഷ വിജയനും ഷറഫുദ്ദീനും, 'മധുര മനോഹര മോഹം' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുൽഖർ സൽമാൻ

കെ ആര്‍ അനൂപ്
ചൊവ്വ, 17 ജനുവരി 2023 (15:17 IST)
രജീഷ വിജയൻ, ഷറഫുദ്ദീൻ, ബിന്ദു പണിക്കർ എന്നിവർ പ്രധാന അപേക്ഷകളിൽ എത്തുന്ന പുതിയ സിനിമയാണ് 'മധുര മനോഹര മോഹം'.
ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമറസ് ഫാമിലി എന്റർടെയ്നറാണ് 'മധുര മനോഹര മോഹം' എന്നാണ് റിപ്പോർട്ടുകൾ.
 
സൈജു കുറുപ്പ്, അൽത്താഫ് സലിം, വിജയ രാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, ആർഷ ബൈജു, സുനിൽ സുഗത, ബിജു സോപാനം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
സ്റ്റെഫി സേവിയർ സംവിധാനം ചെയ്യുന്ന സിനിമ തിരക്കഥ മഹേഷ് ഗോപാലും ജയ് വിഷ്ണുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.അപ്പു ഭട്ടതിരി, മാളവിക വിഎൻ എന്നിവരെയാണ് ചിത്രത്തിന്റെ എഡിറ്റർ.ചന്തു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article