ഇനി ചെറിയ കളികളില്ല, ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് തെലുങ്ക് ചിത്രമൊരുങ്ങുന്നു: നിര്‍മാണം റാണ ദഗ്ഗുബട്ടി

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (19:25 IST)
തെലുങ്ക് സിനിമയായ സീതാരാമം വലിയ വിജയമായതോട് കൂടി നിരവധി ചിത്രങ്ങളാണ് മലയാള താരം ദുല്‍ഖര്‍ സല്‍മാനെ തേടിവരുന്നത്. എങ്കിലും മലയാളത്തിലും തമിഴിലും തെലുങ്കിലുമായി വളരെ സെലക്ടീവായാണ് ദുല്‍ഖര്‍ നീങ്ങുന്നത്. ഇപ്പോഴിതാ ഒരു വമ്പന്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകാന്‍ പോകുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ബാഹുബലിയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ തെലുങ്ക് താരം റാണാ ദഗുബട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിനെ കൂടാതെ തമിഴിലെ പ്രശസ്ത താരമായ സംവിധായകന്‍ കൂടിയായ സമുദ്രക്കനിയാണ് ചിത്രത്തില്‍ മറ്റൊരു വേഷത്തിലെത്തുന്നത്. സിനിമയുടെ ഔദ്യോഗികമായ പ്രഖ്യാപനം റാണയുടെ മുത്തച്ഛനും ചലച്ചിത്രനിര്‍മാതാവുമായ ഡി രാമനായിഡുവിന്റെ ജന്മദിനമായ ജൂണ്‍ ആറിനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ ചെയ്യുന്നത് ഈ ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article