റേസിങ് ട്രാക്കിൽ മാസമായി തല; വൈറലായി അജിത്തിന്റെ ചിത്രങ്ങൾ

നിഹാരിക കെ എസ്
വെള്ളി, 29 നവം‌ബര്‍ 2024 (10:15 IST)
നടൻ അജിത്തിന്റെ റേസിങ് കമ്പം ആരാധകർക്കിടയിൽ പ്രസിദ്ധമാണ്. അജിത്തിന് സിനിമയേക്കാൾ പാഷൻ കാർ റേസിങ്ങിലാണ്. കാർ റേസിങ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി റേസിങ് ടീമിനെയും നടൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ആരാധകരിൽ തീ പിടിപ്പിച്ചിരിക്കുന്നത് അജിതിന്റെ റേസിങ് കാറിന്റെ ചിത്രങ്ങളാണ്. 
 
അജിത് കാറിനൊപ്പം നിൽക്കുന്ന ഫോട്ടോയും ട്രാക്കിൽ ഓടിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കൊണ്ടിരിക്കുകയാണ്. സ്‌പെയിനിലെ സർക്യൂട്ട് ഡി ബാഴ്‌സലോണ - കാറ്റലൂനിയയിൽ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഫെരാരി 488 ഇവിഒ ആണ് അജിത്തിന്റെ റേസിംഗ് കാർ. വെള്ളയും ചുവപ്പും മഞ്ഞയും നിറത്തിൽ അജിത് കുമാർ റേസിങ് എന്നെഴുതിയ കാറിനടുത്ത് റേസിങ് സ്യൂട്ടിലാണ് നടനെ കാണുന്നത്.
 
ബെൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചിരുന്നു. പോർഷെ 992 ജിടി3 കപ്പിനു വേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article