ഇങ്ങ് പോരെ, ആ സീനൊക്കെ വെട്ടി, വാർ 2വിലെ ബിക്കിനി രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്

അഭിറാം മനോഹർ

ഞായര്‍, 10 ഓഗസ്റ്റ് 2025 (16:46 IST)
Kiara Advani
ഹൃതിക് റോഷനും ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷങ്ങളിലെത്തുന്ന വാര്‍ 2വിന്റെ സെന്‍സര്‍ പൂര്‍ത്തിയായി. രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രമായ കൂലിക്കൊപ്പം റിലീസ് ചെയ്യുന്ന സിനിമയ്ക്ക് U/A 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാറ്റം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ചില സംഭാഷണങ്ങളും രംഗങ്ങളും നീക്കാനോ മാറ്റങ്ങള്‍ വരുത്താനോ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. സിനിമയിലെ 6 രംഗങ്ങളില്‍ സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.
 
 സിനിമയിലെ ഒരു അശ്ലീല പരാമര്‍ശം ഒഴിവാക്കി പുതിയ വാക്ക് ചേര്‍ത്തു. 2 സെക്കന്‍ഡ് നീളുന്ന ഒരു ഇന്റിമേറ്റ് സീന്‍ പൂര്‍ണമായി ഒഴിവാക്കി. കിയാര അദ്വാനിയുടെ ബിക്കിനി രംഗങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതോടെ 2 മണിക്കൂര്‍ 59 മിനിറ്റ് 49 സെക്കന്‍ഡായിരുന്ന സിനിമ സെന്‍സര്‍ ചെയ്തതോടെ 2 മണിക്കൂര്‍ 51 മിനിറ്റും 44 സെക്കന്‍ഡുമായി ചുരുങ്ങി.അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത സിനിമയില്‍ ഹൃത്വിക് റോഷന്‍, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍