ഒള്ളത് പറയണോ? അതോ കള്ളം പറയണോ ? 'ബ്രോ ഡാഡി' കണ്ടശേഷം നടി അശ്വതി

കെ ആര്‍ അനൂപ്
ശനി, 29 ജനുവരി 2022 (14:54 IST)
'ബ്രോ ഡാഡി' കണ്ടശേഷം സീരിയല്‍ താരം അശ്വതിക്ക് പറയാനുള്ളത് ഇതാണ്. തമാശകള്‍ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്‌മെന്റ് സീന്‍സ് എന്ന് നടി പറയുന്നു.
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
ഒള്ളത് പറയണോ??? അതോ കള്ളം പറയണോ??? ഇനിപ്പോ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കാനുള്ളത് കേള്‍ക്കും 
 
ബ്രോ ഡാഡി..'ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ' എന്ന പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ 'എയ് കാണുന്നത് വരെ ഞാന്‍ ഉറങ്ങുന്നേയില്ല' എന്നുറച്ചു തന്നെ കാത്തിരുന്നു... കണ്ടു. തുടക്കത്തില്‍ കാറ്റാടി സ്റ്റീല്‍സ്‌ന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചുകൊണ്ടാണ് കൊണ്ടുപോകുന്നത്.ആ ചിരി ഇന്റര്‍വെല്‍ വരെ മായാതെ ഉണ്ടായിരുന്നു.പക്ഷെ ഇന്റര്‍വ്വലിന് ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടുപോവുകയാണോ,തമാശകള്‍ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്‌മെന്റ് സീന്‍സ്.
 
എന്നാല്‍ റിച്ചായ കളര്‍ഫുള്‍ വിശ്വല്‍സ് , സ്‌ക്രീനിലെ വമ്പന്‍ താര നിര, ചെറിയ വേഷങ്ങള്‍ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ് തന്നത് കൊണ്ട് നമുക്ക് മുഷിച്ചില്‍ ഇല്ലാതെ കണ്ടിരിക്കാന്‍ തോന്നും. 
ലാലേട്ടന്റെ കുസൃതിയും കുറുമ്പും റൊമാന്‍സും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു അതുപോലെ ഈശോ അപ്പനോട് കാര്യം അവതരിപ്പിക്കാന്‍ പോകുമ്പോളുള്ള ആ കോമെഡിസ് ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ the original show stealer മാളിയേക്കല്‍ കുര്യന്‍ (ലാലു അലക്‌സ്) ആണെന്ന് എനിക്ക് തോന്നി . പ്രത്യേകിച്ച് ഇമോഷണല്‍ സീന്‍സ്. അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച Dr സാമൂവല്‍ മാത്യു എന്ന കഥാപാത്രവും.
 
സെക്കന്റ് ഹാഫിലെ ചില കുത്തിത്തിരുകിയ കോമെടികള്‍ ഒഴിച്ചാല്‍ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ മിസ്സ് ചെയ്തു പോയോ എന്നും തോന്നി തികച്ചും എന്റെ മാത്രം അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

Next Article