ടി രാജീവ്‌കുമാർ-പ്രിയദർശൻ ചിത്രം ഉപേക്ഷിച്ചു, അമ്മയുടെ ചിത്രം ഒരുക്കുന്നത് വൈശാഖ്

Webdunia
ബുധന്‍, 31 മാര്‍ച്ച് 2021 (12:34 IST)
താരസംഘടനയായ അമ്മയ്‌ക്ക് വേണ്ടി ആശിർവാദ് നിർമിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. നേരത്തെ ചിത്രം പ്രിയദര്‍ശനും ടികെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒന്നും തന്നെ അന്തിമചര്‍ച്ചകളിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
 
അതേസമയം വൈശാഖ് ഉദയകൃഷ്‌ണ ടീം പുതിയ ചിത്രത്തിനായി ഒന്നിക്കുമെന്ന വാർത്തകളോട് ആവേശത്തോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. അമ്മയുടെ ചിത്രത്തിനായി പുലിമുരുകൻ ടീം ഒന്നിക്കുന്നുവെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. അമ്മയ്ക്ക് വേണ്ടി 2008ല്‍ ഒരുങ്ങിയ ചിത്രം ട്വന്റി 20യില്‍ വൈശാഖ് സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article