നാഗരാജ് മഞ്ജുളെ- അമിതാബ് ചിത്രം ജൂൺഡിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 20 ജനുവരി 2020 (19:09 IST)
ഫാൻഡ്രി എന്ന സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനായ സംവിധായകനാണ് നാഗരാജ് മഞ്ജുളെ. ദളിത് ജീവിതങ്ങളെ ശക്തമായി വരച്ചുകാട്ടിയ ഫാൻഡ്രിക്ക് ശേഷം നാഗരാജ് മഞ്ജുളെ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് അമിതാബ് ബച്ചനാണ്. ചിത്രത്തിന്റെതായി മുൻപ് പുറത്തുവന്ന ചിത്രങ്ങളൊക്കെയും ഓൺലൈനിൽ ചർച്ചയായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാർ. ജുണ്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫുട്ബോൾ നോക്കിനിൽക്കുന്ന അമിതാബ് ബച്ചന്റെ ചിത്രമാണ് ഫസ്റ്റ്‌ലുക്കിലുള്ളത്.
 
തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന വിജയ് ബർസെ എന്ന ഫുട്ബോൾ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയ്യതിയെ സംബന്ധിച്ച ഒന്നും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. നാഗരാജ് മഞ്ജുളെയും അമിതാഭ് ബച്ചനും ഒന്നിക്കുമ്പോള്‍ നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രംതന്നെയായിരിക്കും ജൂൺഡ് എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article