‘ഫാഷനി‍ല്‍’ ഗേ ചുംബനം ഇല്ല

Webdunia
PROPRO
ഇതിവൃത്തിന്‍റെ ‘ചൂട്‌’ കൊണ്ട്‌ ഇതിനോടകം വിവാദമായ ‘ഫാഷന്‍’ എന്ന സിനിമയില്‍ നിന്ന്‌ സംവിധായകന്‍ മധുര്‍ഭണ്ഡാര്‍ക്കര്‍ ഒരു ചുംബന സീന്‍ ഒഴിവാക്കി.

സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട്‌ പുരുഷന്മാര്‍ തമ്മിലുള്ള ചുംബന രംഗമാണ്‌ സംവിധായന്‍ മുറിച്ചുകളയാന്‍ നിര്‍ബന്ധിതനായിത്‌. കിടപ്പറ രംഗങ്ങളുടെ ധാരാളിത്തം കാരണം ‘എ’ സര്‍ട്ടിഫിക്കറ്റാണ്‌ സെന്‍സര്‍ബോര്‍ഡ്‌ സിനിമക്ക്‌ നല്‌കിയിരിക്കുന്നത്‌.

സിനിമയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷനും രംഗത്ത്‌ എത്തിയിട്ടുണ്ട്‌.

സിനിമയില്‍ നിന്ന്‌ ഒഴിവാക്കിയെങ്കിലും ഡി വിഡിയില്‍ ഈ ചുംബനരംഗം ഉള്‍പ്പെടുത്താനാണ്‌ സംവിധായകന്‍റെ തീരുമാനം. സമീര്‍ സോണിയും അനില്‍ കുമാറുമാണ്‌ ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. ഫാഷന്‍ രംഗത്തെ പച്ചയായ ജീവിതമാണ്‌ സനിമയുടെ പ്രമേയം.

പ്രിയങ്ക ചോപ്രയും കങ്കണ റാണത്തും അര്‍ജാര്‍ ബാവാജയും അഭിനയിച്ച ചിത്രം ഈ മാസം 29ന്‌ റിലീസ്‌ ചെയ്യും.

കിടപ്പറ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതിനാലാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ ഫാഷന്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്‌ നല്‌കിയത്‌.
‘ഫാഷന് ’ വനിതാകമ്മീഷന്‍ വിമര്‍ശനം