രഞ്‌ജിത്തിന്‍റെ അനുജനും സിനിമയില്‍

Webdunia
PROPRO
തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്‌ജിത്തിന്‍റെ അനുജന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ജേഷ്‌ഠന്‍റെ ചുവടു പിടിച്ച്‌ ആദ്യം തിരക്കഥയിലാണ്‌ അനുജന്‍ കൈവച്ചിരിക്കുന്നത്‌.

കോമഡി-ആക്ഷന്‍ തട്ടകം വിട്ട്‌ നായകവേഷത്തില്‍ എത്തുന്ന കലാഭവന്‍ മണിയുടെ ‘കലിയുഗരാമന്‍’ എന്ന ചിത്രത്തിന്‌ തിരക്കഥ എഴുതികൊണ്ടാണ്‌ രഞ്‌ജിത്തിന്‍റെ അനുജന്‍ രാജീവ്‌ ബാലകൃഷ്‌ണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്‌.

ഷാജികൈലാസിന്‍റെ അസിസ്‌റ്റന്‍റായിരുന്ന സലിം കേച്ചേരി ‘കലിയുഗരാമ’നിലൂടെ സ്വതന്ത്ര സംവിധായകനാകുന്നു.

അടിപ്പടങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്ന സാഹചര്യത്തില്‍ കുടുംബപശ്ചാത്തലത്തിലേക്ക്‌ മാറാനാണ്‌ ഇക്കുറി കലാഭവന്‍ മണി ശ്രമിക്കുന്നത്‌. കുടുംബ പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കുന്ന ആക്ഷേപഹാസ്യ ചിത്രമായിരിക്കും ‘കലിയുഗരാമന്’‍.

രണ്ട്‌ സഹോദരങ്ങളുടെ കഥയാണ്‌ സിനിമ പറയുന്നത്‌. മുകുന്ദന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനെയാണ്‌ മണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. രണ്ടുമാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നറിയുന്നു