ദിലീപും മഞ്ജുവാര്യരും വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. തൃശൂര്‍ കുടുംബ കോടതിയില്‍ അതീവ രഹസ്യമായി ഹര്‍ജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മുമ്പും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതാണ്. ദിലീപും മഞ്ജുവും വിവാഹമോചന ഹര്‍ജി നല്‍കാനായി എത്തുമെന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് തൃശൂരിലെയും പെരുമ്പാവൂരിലെയും കുടുംബക്കോടതികളില്‍ ജനങ്ങള്‍ തടിച്ചുകൂടിയ സംഭവങ്ങളുണ്ടായിരുന്നു.