അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്യൂട്ടിഫുള്‍. നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അനൂപ് മേനോനും ജയസൂര്യയും ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ ടീം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ അറിവായിട്ടില്ല.
ട്രാഫിക് ഒരുക്കിയ രാജേഷ് പിള്ളയുടെ ചിത്രത്തിനും അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രം തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചെന്നാണ് റിപ്പോര്‍ട്ട്.