സിനിമയ്ക്ക് ആവശ്യമുള്ള ഒരു നടനാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നയാളാണ് ജയസൂര്യ. നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയും നിര്‍ബന്ധ ബുദ്ധിയും തനിക്കില്ലെന്നും അദ്ദേഹം പറയാറുണ്ട്. നായകവേഷത്തിന് പുറമെ കൊമേഡിയനായും വില്ലനായും സഹനടനായും ജയസൂര്യ തിളങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.
കഥാപാത്രത്തിന് വേണ്ടി ചത്ത് പണിയെടുക്കുമ്പോഴും എവിടെയൊക്കെയോ ചില അവഗണനകള്‍ ഉണ്ടെന്ന് ജയസൂര്യ തിരിച്ചറിയുന്നു. “വലിയ താരമൊന്നുമല്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി അധ്വാനിക്കുമ്പോള്‍ വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്”. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്.