ആ പെണ്‍കുട്ടിയുടെ മനസിലെ വിഭ്രാന്തികള്‍ക്ക് ഡോ. സണ്ണി ഒടുവില്‍ പരിഹാരം കണ്ടെത്തി. മനസിന്‍റെ മണിച്ചിത്രത്താഴ് തുറന്ന് ഒരു കേസ് കൂടി ക്ലോസ് ചെയ്ത് സണ്ണി തന്‍റെ വിജയയാത്ര തുടരുന്നു.
അതേ, മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയുടെ ഗീതാഞ്ജലിയിലെ ചുമതലയും കഴിഞ്ഞു. ഇനി അടുത്ത കേസ് തേടി മറ്റൊരു ചിത്രത്തിലൂടെ മടങ്ങിവരും. ‘ഗീതാഞ്ജലി’ എന്ന സിനിമയിലെ തന്‍റെ ഭാഗങ്ങള്‍ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഗീതാഞ്ജലി’ ഒരു ഹൊറര്‍ ചിത്രമാണ്. പ്രിയദര്‍ശന്‍ ആദ്യമായി ഹൊറര്‍ സിനിമ ചെയ്യുകയാണ്. മേനകയുടെ മകള്‍ കീര്‍ത്തിയാണ് ചിത്രത്തിലെ നായിക. ഗീതാഞ്ജലി പൂര്‍ത്തിയാക്കിയതോടെ മോഹന്‍ലാല്‍ തന്‍റെ തമിഴ് ചിത്രമായ ‘ജില്ല’യുടെ ജോലികളിലേക്ക് കടന്നു.
ജില്ലയുടെ അവസാനഘട്ട ഷൂട്ടിംഗ് ഹൈദരാബാദിലാണ്. ഇളയദളപതി വിജയുമൊത്തുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ജില്ല പ്രദര്‍ശനത്തിനെത്തുന്നത്.