കോണ്‍ഗ്രസ് പ്രചരണത്തിന് സല്‍മാനും

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2009 (10:53 IST)
IFMIFM
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ഭൂമികയില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് കൂട്ടുപിടികുന്നത് ശക്തനായ തേരാളിയെ. ബോളിവുഡില്‍ കരുത്തിന്‍റെ പ്രതിരൂപമായ സല്‍മാന്‍ഖാനെയാണ് യുപിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനിറക്കുന്നത്.

ഇതിന്‍റെ തുടക്കമെന്നോണം കഴിഞ്ഞ ദിവസം ഉണ്ണാവൊ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനു ടണ്ടന്‍ സംഘടിപ്പിച്ച ‘ഹോളി മിലന്‍‘ ആഘോഷങ്ങളില്‍ സല്‍മാന്‍ പങ്കെടുത്തിരുന്നു. തന്നെ കാണാന്‍ തടിച്ചുകൂടിയ ആരാധകരോട്‌ മനോധര്‍മ്മമനുസരിച്ച് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിച്ചാണ് സല്‍മാന്‍ മടങ്ങിയത്.

ആരാധകരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ സല്‍മാന്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനു ടണ്ടനെ കാണാനും നിര്‍ദേശിച്ചു.

ബി എസ് പിയാണ് ഉണ്ണാവൊ പാര്‍ലമെന്‍റ് മണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ഇവിടെ സമാജ്‌വാദി പാര്‍ട്ടിക്കും ശക്തമായ സ്വാധീനമുണ്ട്.