വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നത്. മലയാള സിനിമാ ലോകവും പ്രേക്ഷകരും സത്യന്‍റെ ഓരോ സിനിമകള്‍ക്കായും ആവേശത്തോടെയുള്ള കാത്തിരിപ്പാണ് നടത്തുന്നത്. അദ്ദേഹത്തിന്‍റെ സിനിമകളുടെ ആലോചനാഘട്ടം മുതല്‍ റിലീസ് വരെ വാര്‍ത്താപ്രാധാന്യം നേടുന്നു. സിനിമയുടെ റിലീസ് അടുക്കുമ്പോള്‍ മാത്രം ചിത്രത്തിന് പേരിടുന്ന രീതിയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു.
എന്നാല്‍ അദ്ദേഹത്തിന്‍റെ കഴിഞ്ഞ കുറേ സിനിമകളില്‍ ആ പ്രശസ്തമായ ‘സത്യന്‍ അന്തിക്കാട് ടച്ച്’ പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവിലിറങ്ങിയ ‘സ്നേഹവീട്’ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സത്യന്‍ അന്തിക്കാട് തന്നെ തിരക്കഥയെഴുതുന്നതാണ് അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് ഇപ്പോഴുണ്ടാകുന്ന തിരിച്ചടിക്ക് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അതുകൊണ്ടുതന്നെ മറ്റ് തിരക്കഥാകൃത്തുക്കളുടെ തിരക്കഥകള്‍ സിനിമയാക്കാനൊരു ശ്രമം സത്യന്‍ അന്തിക്കാട് തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം, സത്യന്‍ അന്തിക്കാട് സ്വന്തം തിരക്കഥയില്‍ തന്നെയാണ് സിനിമയെടുക്കുക. ബെന്നി പി നായരമ്പലത്തിന്‍റേതാണ് കഥ. ദിലീപ് നായകനാകുമെന്ന് സൂചനയുണ്ട്.
അടുത്ത വര്‍ഷം സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീമിന്‍റെ സിനിമ സംഭവിക്കും. സന്ദേശം പോലെ ആക്ഷേപഹാസ്യത്തിലൂന്നിയ സാമൂഹിക, രാഷ്ട്രീയ പ്രസക്തിയുള്ള സിനിമയാണ് മനസിലുള്ളതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.
“നിരവധി സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഞാനും ശ്രീനിയും തെറ്റിപ്പിരിഞ്ഞതായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ കുപ്രചരണം തിരുത്താന്‍ കൂടിയാണ് ഈ പ്രൊജക്ട്” - ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.