ഇന്ത്യന്‍ സിനിമയുടെ നിത്യഹരിത നായകന്‍ ദേവാനന്ദിന് 2008 സപ്റ്റംബര്‍ 25ന് 85 വയസ് തികഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം 100 പൂണ്ണ ചന്ദ്രന്മാരെ കണ്ടു കഴിഞ്ഞിരുന്നു.
2001ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും 2002ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നേടിയ ദേവ് ആനന്ദ്, ബോളിവുഡില്‍ ഇപ്പോഴും കര്‍മ്മനിരതനാണ്.
ഹിന്ദി സിനിമയുടെ ചരിത്രം സ്വന്തം ജീവിതത്തൊട് ചേര്‍ത്തെഴുതുന്ന ഈ അപൂര്‍വപ്രതിഭ ബോളിവുഡിലെ നിത്യഹരിത നായകനായ ദേവ്‌ആനന്ദ് ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്വന്തം സ്റ്റുഡിയോയിലാണ് വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ചത്.
ഈയിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയുടെ അന്തര്‍ദേശീയ എഡീഷന്റെ പ്രകാശനത്തിനായി ലണ്ടന്‍ യാത്രയ്‌ക്കൊരുങ്ങുകയാണ് ദേവ് ആനന്ദ്. 'റൊമാന്‍സിങ്ങ് വിത്ത് ലൈഫ്' എന്ന ആത്മകഥയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ ആദ്യവാരത്തില്‍ ദേവ് ആനന്ദ് തിരിച്ചെത്തും.
തന്റെ പുതിയ ചിത്രമായ ‘ചാര്‍ജ്‌ഷീറ്റി‘ ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലുമാണ് ഇപ്പോള്‍. ദേവ്‌ആനന്ദ് നിര്‍മിക്കുന്ന ചിത്രത്തിനുവേണ്ടി ആശാഭോസ്‌ലെ 28 വര്‍ഷങ്ങള്‍ക്കുശേഷം പാടുന്നു എന്ന പ്രത്യേകത കൂടി 'ചാര്‍ജ് ഷീറ്റി'നുണ്ട്.
ഇപ്പോഴത്തെ പാകിസ്ഥനിലേ ലാഹോറില്‍ ല്‍ പ്രശസ്തനായ ഒരു അഭിഭാഷകന്‍റെ മകനായി 1923 സപ്റ്റംബര്‍ 26 ന് ദേവ്ദത്ത് പിശോരിമല്‍ ആനന്ദ് എന്ന ദേവ് ആനന്ദ് ജനിച്ചു. ലാഹോറിലെ ഗവണ്‍മെന്‍റ് കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ ബിരുദമെടുത്തശേഷം സഹോദരന്‍ ചേതന്‍ ആനന്ദിനൊപ്പം ബോംബയില്‍ താമസമാക്കി.
സിനിമയിലെ ആദ്യകാലങ്ങള്‍ ദേവാനന്ദിന് പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. 1946 ല്‍ പുറത്തിറങ്ങിയ ഹം ഏക് ഹേ ആണ് ദേവാനന്ദിന്‍റെ ആദ്യചിത്രം. എന്നാല്‍ അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന് ആ ചിത്രം മുതല്‍കൂട്ടായില്ല. പക്ഷേ, ആ ചിത്രത്തിന്‍റെ നൃത്തസംവിധായകന്‍ ഗുരുദത്തുമായുള്ള പരിചയം ദേവാനന്ദിന് ഗുണം ചെയ്തു.
ഗുരുദത്തും ദേവാനന്ദും സുഹൃ ത്തുക്കളായശേഷം അവര്‍ പരസ്പരം ഒരു പ്രതിജ്ഞ ചെയ്തു. എന്നെങ്കിലും ഗുരുദത്ത് ഒരു സംവിധായകനായാല്‍, ദേവാനന്ദ് അതില്‍ നായകനാവും. ദേവാനന്ദ് ഒരു ചിത്രം നിര്‍മ്മിച്ചാല്‍ ഗുരുദത്തായിരിക്കും അതിന്‍റെ സംവിധായകന്‍ - ഇതായിരുന്നു പ്രതിജ്ഞ.
ആ പ്രതിജ്ഞ പിന്നീട് സത്യമായി. ദേവാനന്ദ് നിര്‍മ്മിച്ച് ഗുരുദത്ത് ആദ്യമായി സംവിധാനം ചെയ്ത ബാസി എന്ന ചിത്രത്തില്‍ ദേവാനന്ദ് തന്നെ നായകനായി. ബല്‍രാജ-് സാഹ്നി രചന നിര്‍വഹിച്ച ആ ചിത്രം 1950 കളില്‍ ഒരു ട്രെന്‍റ്സെറ്ററായി.
ദേവാനന്ദിന്‍റെ ആദ്യ വിജയ ചിത്രം 1948 ല്‍ പുറത്തിറങ്ങിയ സിദ്ധി ആയിരുന്നു.
ദേവാനന്ദും ഗുരുദത്തും ഒന്നിച്ച അടുത്ത സംരംഭം 1952 ല്‍ പുറത്തു വന്നു. ജാല്‍ എന്ന ആ അധോലോക ചിത്രം പക്ഷേ, ബോക്സോഫീസില്‍ വിജ-യമായില്ല. പിന്നീട് ഒട്ടേറെ വിജയചിത്രങ്ങളില്‍ നായകനായി. അമ്പതുകളില്‍ ദിലീപ്കുമാര്‍, രാജ് കുമാര്‍, ദേവാനന്ദ് എന്നിവര്‍ ബോളിവുഡിലെ ത്രിമൂര്‍ത്തികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
ദേവാനന്ദ് പതിയെ പ്രണയചിത്രങ്ങളിലെ നായകനായി മാറുകയായിരുന്നു. ഇന്ത്യന്‍ സിനിമകളിലെ സുന്ദരനായ കാമുകനായി ദേവാനന്ദ്. മുനിം-ീ, പേയിംഗ് ഗസ്റ്റ്, പോക്കറ്റ് മാര്‍, ദുശ്മന്‍, കാലാബസാര്‍, ബോംബെ കാ ബാബു തുടങ്ങിയ ചിത്രങ്ങളിലൂടെ പെണ്‍കുട്ടികളുടെ സ്വപ്നനായകനായി ദേവാനന്ദ് മാറി.
കാലാപാനി എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ദേവാനന്ദിന് ഹം ദോനോ, ഗൈഡ് തുടങ്ങിയ ചിത്രങ്ങള്‍ അഭിനയജ-ീവിതത്തിലെ നാഴികക്കല്ലായി. ഗൈഡിലെ അഭിനയത്തിനും ഫിലിംഫെയര്‍ അവാര്‍ഡ് നേടി ദേവാനന്ദ്.
1970 ല്‍ അഭിനയത്തികവിന്റെ അപാരമായ ഉദാഹരണമായി ജേ-ാണി മേരാ നാം മാറി. പ്രേം പൂജ-ാരി എന്ന ചിത്രം സംവിധാനം ചെയ്തതോടെ സംവിധായകനായും ശ്രദ്ധനേടി. ഹരേ രാം ഹരേ കൃഷ്ണ, ദേശ് പര്‍ദേശ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ അനിവാര്യതയായി ദേവാനന്ദ് മാറി. അദ്ദേഹത്തിന്‍റെ ഏറ്റവു മനോഹരമായ ചിത്രമാണ് ഹരേ രാം ഹരേ കൃഷ്ണ.
ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ മാനിച്ച് 2001 ജ-നുവരി 26ന് ദേവാനന്ദിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു