നടന്‍, ശരീരശൌന്ദര്യവര്‍ദ്ധകന്‍ രഷ്ട്രീയക്കാരന്‍,ബിസിനസ്സുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍.ശരീരം കൊണ്ട് ലോകം കീഴടക്കിയ ഷ്വാസ് നെഗര്‍ ജൂലൈ 30ന് 61 മത് പിറന്നാള്‍ ആഘോഷിച്ചു.
താരപരിവേഷങ്ങളൊന്നുമില്ലാതെയാണ് ആഘോഷം. കാലിഫോര്‍ണിയയുടെ 38 -ാം ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഷ്വാസ് നെഗര്‍ ആ പദവി ഒഴിയുമെന്ന് സൂചനയുണ്ടായിരുന്നു.
1947 ജൂലായ് 30 ന് ഓസ്ട്രിയയിലെ താലിഗ്രാഡിലാണ് ഷ്വാസ് നെഗറുടെ ജനനം. ഷെന്‍ധാം എന്ന ഫ്രഞ്ച് പൊലീസ് കമാന്‍ഡര്‍ ഗുസ്താം ഷ്വാസ്നെഗറും ഔറീലിയ ജാഡ്രിനിയുമാണ് മാതാപിതാക്കന്മാര്‍. നാസി പാര്‍ട്ടിയില്‍ അംഗങ്ങളായിരുന്നു ഇരുവരും.
ചെറുപ്പത്തിലേ ബോഡി ബില്‍ഡിംഗില്‍ തത്പരനായിരുന്നു ഷ്വാസ്.ഓസ്ട്രിയന്‍ ഓക്കുമരമെന്നാണ് ഷ്വാസ് നെഗറിനെ ആളുകള്‍ വിളിച്ചിരുന്നത്.ആറ് അടി ഒന്നര ഇഞ്ചാണ് ഉയരം.107 കിലോ തൂക്കവും.
പതിനെട്ടാം വയസ്സില്‍ ഓസ്ട്രിയന്‍ പട്ടാളത്തില്‍ നിര്‍ബന്ധിത സേവനത്തില്‍ ഇരിക്കുമ്പോഴാണ് മിസ്റ്റര്‍ യൂറോപ്പ് പട്ടം നേടുന്നത്. 1968 ല്‍ അമേരിക്കയിലെത്തിയ ഷ്വാസിന്‍റെ കീശയില്‍ 20 അമേരിക്കന്‍ ഡോളറും മുറി ഇംഗ്ളീഷുമേ ഉണ്ടായിരുന്നുള്ളു.
വിസ്കോണ്‍സി- സുപ്പീരിയര്‍ സര്‍വകലാശാലയില്‍ നിന്ന് 1979 ല്‍ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ഓഫ് ഫിറ്റ്നസ് ആന്‍റ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിഗ്രി നേടി.
ഏഴ് തവണ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം, ഏഴു തവണ ഒളിംപിക്സ് പട്ടം നേടിയ റെക്കോര്‍ഡ് എന്നിവ ഷ്വാസിനു സ്വന്തമാണ് .പക്ഷേ 1991 ല്‍ ഷ്വാസിന്‍റെ എതിരാളി ലീ ഹെന്‍ റി ഒളിംപിക്സ് റെക്കോര്‍ഡ് മറികടന്നു.
1977 ല്‍ അര്‍നോള്‍ഡ് - ദ എജ്യൂക്കേഷന്‍ ഓഫ് ബോഡി ബില്‍ഡര്‍ എന്ന പേരില്‍ ആത്മകഥ പുറത്തിറക്കി. മസില്‍ സംരക്ഷിക്കാന്‍ ടൈറ്റസ് ബില്‍ഡിംഗ് എന്ന മരുന്നുഅയോഗിച്ചു എന്ന ഷ്വാസിന്‍റെ പരാമര്‍ശം വിവാദമഴിച്ചുവിട്ടിരുന്നു.
ഒട്ടേറെ ജിംനേഷ്യങ്ങള്‍, പ്രമുഖ ജേണലുകളില്‍ സ്ഥിരം പംക്തി, 1990-93 ഘട്ടത്തില്‍ പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം കായിക ക്ഷമതാ ഉപദേശകന്‍ എന്നിവ ഷ്വാസിനെ തേടിയെത്തി.
റിപബ്ളിക്കിന്‍റെ വേദ പ്രമാണമെന്നാണ് ഷ്വാസിനെ പ്രസിഡന്‍റ് ജോര്‍ജ്ജ് എച്ച്.ഡബ്ള്യു.ബുഷ് വിശേഷിപ്പിച്ചത്.
1986 ല്‍ ഷ്വാസ് ടി.വി. ജേണലിസ്റ്റായ മരിയാ ഷ്റിവിയറിനെ വിവാഹം കഴിച്ചു. മുന്‍ പ്രസിഡന്‍റ് കെന്നഡിയുടെ ബന്ധുവാണ് മരിയ. ഷ്വാസിന്‍റെ സിനിമാ പ്രവേശം ഹെര്‍ക്കുലീസ് ഇന്‍ ന്യൂയോര്‍ക്ക് (1970) എന്ന സിനിമയില്‍ ഹെര്‍ക്കുലീസിനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.
ഒഴുക്കില്ലാത്ത സ്വരവും അഭിനയ ശേഷി കുറഞ്ഞ ശരീരവും കാരണം അനവധി വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു അര്‍നോള്‍ഡിന്.കാനോണ്‍ ദ ബാര്‍ബേറിയന്‍ (1982), കാനോണ്‍ ദ ഡസ്ട്രോ (1984) എന്നീ ചിത്രങ്ങളിലൂടെ ആളുകള്‍ ആര്‍നോള്‍ഡിനെ അറിഞ്ഞു തുടങ്ങി.
1984 ല്‍ പുറത്തിറങ്ങിയ ടെര്‍മിനേറ്റര്‍ ആണ് അര്‍നോള്‍ഡിന്‍റെ ഏറെ പ്രശസ്തമായ ചിത്രം. ടെര്‍മിനേറ്റര്‍ പരമ്പര തന്നെ ലോകം പിന്നീട് കണ്ടു. 1987 ല്‍ പുറത്തിറങ്ങിയ പ്രീഡേറ്റര്‍ അര്‍നോള്‍ഡിനെ സൂപ്പര്‍ സ്റ്റാറാക്കി.
കമാന്‍ഡോ (1986), ദ റൗളിംഗ് മാന്‍(1987), റെഡ് ഹെര്‍ട്ട് (1988), ജഡ്ജ്മെന്‍റ് ഡെ (1991), ട്രൂ ലൈസ് (1993) എന്നിവ വമ്പന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ പെട്ടുന്നു.
കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതോടെ തന്‍റെ നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തിയിരിക്കുകയായിരുന്നു ഷ്വാസ്.ഔദ്യോഗിക പദവി ഒഴിഞ്ഞ ശേഷം ടെര്‍മിനേറ്ററുടെ നാലാം ഭാഗവുമായി എത്തുമെന്നാണ് ഷ്വാസിന്‍റെ തീരുമാനം.