കുറച്ച് അഭിനയിച്ച് പ്രശസ്തനായ അസീസ്

Webdunia
പ്രശസ്ത ചലച്ചിത്ര നടന്‍ കെ.എ. അസീസ് മരിച്ചീട്ട് 3 കൊല്ലമാവുന്നു

. പത്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലം അസീസിനെ ഏറെ പ്രശസ്തനാക്കി. അടൂര്‍ ഗോപാലകൃഷ്ണന്‍റെ കൊടിയേറ്റത്തില്‍ മികച്ച വേഷമായിരുന്നു. പ്രൊഫഷണല്‍ നാടകങ്ങളിലൂടെയായാണ് അസീസ് സിനിമയിലെത്തുന്നത്. തോപ്പില്‍ഭാസിയുടെ നീലക്കണ്ണുകളാണ് അസീസിന്‍റെ ആദ്യ ചിത്രം.

ജോഷിയുടെയും ഷാജി കൈലാസിന്‍റെയും ചിത്രങ്ങളില്‍ സ്ഥിരം പൊലീസ് വേഷങ്ങളില്‍ അസീസ് പ്രത്യക്ഷപ്പെട്ടു. കൗരവര്‍, ലേലം, എഫ്.ഐ.ആര്‍, ധ്രുവം, യാത്ര, ദി കിങ്ങ് തുടങ്ങിയ ചിത്രങ്ങളില്‍ ഏറെ കയ്യടി നേടി. മതിലുകള്‍, വിധേയന്‍ തുടങ്ങിയ അടൂര്‍ ചിത്രങ്ങളിലും മികച്ച കഥാപാത്രമായിരുന്നു.

പൊലീസുകാരനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അസീസ് 1989ല്‍ വിജിലന്‍സ് ഡി.വൈ.എസ്.പി.യായാണ് വിരമിച്ചത്.

പരേതയായ സൈനം ബീവിയാണ് ഭാര്യ. എ.എം. രാജ (നാടകനടന്‍), നസീമ, നസീറ എന്നിവര്‍ മക്കളാണ്