പ്രേമിക്കുന്നയാൾക്ക് വേണ്ടത് ഒരേ ഒരു കാര്യം മാത്രമെന്ന് സായ് പല്ലവി

ഞായര്‍, 3 ഏപ്രില്‍ 2016 (13:25 IST)
തന്നെ പ്രേമിക്കുന്നയാൾക്ക് ഒരുപാട് ഗുണമൊന്നും ഉണ്ടാകണമെന്നില്ല, പകരം ഒരു കാര്യം മാത്രം മതിയെന്ന് നടി സായ് പല്ലവി. പ്രേമത്തിലെ മലർ മിസായി വന്ന് കലിയിലെ അഞ്ജലിയേക്ക് ചേക്കേറിയ സായ് പല്ലവി ഇതിനോടകം മലയാളികളുടെ മനസ്സിലേക്കും ചേക്കേറി കഴിഞ്ഞു. കലി എന്ന ചിത്രത്തിന്റെ വിശേഷങ്ങ‌ൾ പങ്കുവെക്കവെ പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിലാണ്  തന്നെ പ്രേമിക്കുന്നയാൾ എങ്ങനെയായിരിക്കണമെന്ന് നടി പറഞ്ഞത്.  
 
തന്റെ അമ്മയുടെ സ്ഥാനത്തേക്ക് അല്ലെങ്കിൽ പ്രേമിക്കുന്നയാളിൽ തന്റെ അമ്മയെ കാണാൻ കഴിയണം എന്നാണ് താരം പറഞ്ഞത്. സിനിമയിൽ വരുന്നതിന് മുൻപ് ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ പോകുമ്പോഴും രാത്രി വൈകിയും തന്റെ കൂടെ അമ്മ ഇരിക്കാറുണ്ടെന്നും തനിയ്ക്കു വേണ്ടി ഉറക്കമിളച്ച് കൂട്ടിരിക്കുമെന്നും താരം പറഞ്ഞു.
 
പിന്നീട് സിനിമയിലേക്ക് വന്നപ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നു, എപ്പോഴും. ജോലിയുടെ ക്ഷീണത്തിലായാലും എന്ത് പ്രശ്നം വന്നാലും അമ്മയുടെ ചിരിക്കുന്ന മുഖം കണ്ടാൽ തന്റെ എല്ലാ വിഷമങ്ങ‌ളും മാറുമെന്നും സായ് അറിയിച്ചു. അമ്മ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് പോലെ പ്രേമിക്കുന്നയാളും തന്നെ സരക്ഷിക്കണമെന്ന് സായ് പറഞ്ഞു.
 
കേരളത്തിലെ യുവത്വം ആരാധിക്കുകയും പ്രേമിക്കുകയും ചെയ്യുന്ന സായ് ഇതുവരെ ആരേയും പ്രേമിച്ചിട്ടില്ല. തിരക്കുള്ള ജീവിതത്തിൽ അതിനുള്ള സമയം ഉണ്ടായിട്ടില്ലെന്നും താരം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക