മമ്മൂട്ടിക്കും എനിക്കും ഞങ്ങളുടേതായ സ്ഥാനമുണ്ട്: സുരേഷ്ഗോപി

Webdunia
ശനി, 31 മാര്‍ച്ച് 2012 (15:50 IST)
PRO
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ ചില പ്രശ്നങ്ങളൊക്കെ നിലനിന്നിരുന്നു എന്നത് മലയാള സിനിമാലോകത്ത് പരസ്യമായ രഹസ്യമാണ്. ഷാജി കൈലാസിന്‍റെ ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണറി’ല്‍ അഭിനയിക്കാന്‍ ആദ്യം സുരേഷ്ഗോപി വിസമ്മതിച്ചതൊക്കെ ഏവര്‍ക്കും അറിയാവുന്ന കാര്യം. പഴശ്ശിരാജ സുരേഷ്ഗോപിക്ക് നഷ്ടപ്പെട്ടതും ഈ പ്രശ്നങ്ങള്‍ കൊണ്ടുതന്നെ.

എന്നാല്‍ കിംഗ് ആന്‍റ് കമ്മീഷണറിന് ശേഷം സുരേഷ്ഗോപിക്ക് മമ്മൂട്ടിയോടുള്ള സമീപനത്തില്‍ കുറച്ച് മാറ്റം വന്നിട്ടുണ്ട്. മമ്മൂട്ടിയും താനും തമ്മില്‍ അങ്ങനെ വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് വെളിപ്പെടുത്തുന്നത്.

“ഞാന്‍ ഒരു അഭിനേതാവെന്ന നിലയില്‍ മമ്മൂട്ടിയെ ബഹുമാനിക്കുന്നു. അദ്ദേഹവുമൊത്ത് അഭിനയിക്കുന്നതില്‍ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല” - സുരേഷ് വ്യക്തമാക്കുന്നു.

മമ്മൂട്ടിയാണോ സുരേഷ്ഗോപിയാണോ മലയാള സിനിമയിലെ വലിയ സ്റ്റാര്‍? അങ്ങനെ ഒരു താരതമ്യത്തിന് ആരെങ്കിലും തയ്യാറായാല്‍...‍? മറുപടിയുണ്ട് സുരേഷ്ഗോപിക്ക് - “മലയാള സിനിമയില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞങ്ങളുടേതായ ഇടമുണ്ട്.”

ഇനി നിങ്ങള്‍ പറയൂ, താരമൂല്യത്തില്‍ മമ്മൂട്ടിയോ സുരേഷ്ഗോപിയോ മുമ്പന്‍?