എക്സൈസ് നികുതിയും സേവന നികുതിയും വര്‍ദ്ധിപ്പിച്ചേക്കും
വെള്ളി, 3 ജൂലൈ 2009 (15:58 IST)
അടുത്ത ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയും സേവന നികുതിയും വര്‍ദ്ധിപ്പിച്ചേക്കും. അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് സംരംഭമായ ഡിലോയിറ്റ് ആണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ചരക്ക് സേവന നികുതികളോട് ആനുപാതികപാക്കുന്നതിന് വേണ്ടിയായിരിക്കും ഇത്.
സാമ്പത്തിക മാന്ദ്യത്തിന്‍റെ രൂക്ഷത മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് പാക്കേജുകളില്‍ എക്സൈസ് നികുതി ആറ് ശതമാനവും സേവന നികുതി രണ്ട് ശതമാനവും കുറച്ചിരുന്നു. ഇത് സര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചേക്കുമെന്നാണ് ഡിലോയിറ്റ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നികുതിയിളവുകളും സര്‍ക്കാര്‍ പിന്‍വലിച്ചേക്കും.
ക്രൂഡോയിലിന്‍റെ കസ്റ്റംസ് നികുതി പിന്‍വലിച്ചേക്കുമെന്ന് ഡിലോയിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. ടെലൊകോം മേഖലയില്‍ ഇറക്കുമതി ഉപകരണങ്ങള്‍ക്കുള്ള കസ്റ്റംസ് നികുതിയും സര്‍ക്കാര്‍ പിന്‍വലിച്ചേക്കും.