മുലയൂട്ടിയാൽ സ്ത്രീകളുടെ സൌന്ദര്യം നഷ്ടമാകുമോ?

ചിപ്പി പീലിപ്പോസ്

ചൊവ്വ, 3 മാര്‍ച്ച് 2020 (17:48 IST)
ന്യൂ ജൻ ജീവിതശൈലി പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചേര്‍ന്ന രീതിയിലല്ല. പക്ഷേ, അതൊന്നും ആര്‍ക്കും ഓര്‍ക്കാന്‍ സമയമില്ല എന്നതാണ് സത്യം. പലപ്പോഴും തെറ്റായ രീതികളെ നമ്മള്‍ ശരിയായ രീതിയെന്ന് ധരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇത്. ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും മുലയൂട്ടലിന്റെ കാര്യത്തിലുമെല്ലാം ഈ തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. 
 
മുലയൂട്ടിയാല്‍, അമ്മമാരുടെ സൌന്ദര്യം പോകുമെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍, ഈ ധാരണ അങ്ങേയറ്റം തെറ്റാണെന്ന് മാത്രമല്ല, മുലയൂട്ടുന്നതിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ ചെറുതല്ല എന്നതാണ് സത്യം.  
 
മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ അമിതഭാരം കുറയ്ക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാന്‍ കഴിയുമത്രേ. ഇതേ കുറിച്ച് നിരവധി പഠനങ്ങളെല്ലാം നടന്നിട്ടുണ്ട്.  
 
പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, പ്രമേഹം, അസ്ഥിതേയല്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും മുലയൂട്ടല്‍ സ്ത്രീകളെ സഹായിക്കും. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കാനും മുലയൂട്ടല്‍ സഹായിക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍