ഉറക്കം ശരിയാവുന്നില്ലേ ? എങ്കിൽ ഈ വാസ്തുകാര്യങ്ങളിൽ ശ്രദ്ധവേണം !

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (18:57 IST)
ഉറക്കമാണ് ആരോഗ്യകരമായ ജീവിതത്തിന് ആധാരം എന്ന് പറയാം. ഉറക്കം ശരിയായില്ലെങ്കിൽ ജീവിതത്തിൽ സകലതിന്റെയും താളം തെറ്റും. മാനസിക ശാരീരിക ആറൊഗ്യ പ്രശ്നനങ്ങളിൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉറക്കം കുറയുന്നതുകൊണ്ട് ഉണ്ടാകാം. ദാമ്പത്യ ബന്ധങ്ങളിൽപോലും ഇത് പ്രതിഫലിക്കും. അതിനാൽ നന്നായി ഉറങ്ങുക എന്നത് മനുഷ്യ ജീവിതത്തിൽ വളരെ പ്രധാനമാണ്.
 
നന്നായി ഉറങ്ങാൻ സാധിക്കുന്നില്ല എന്ന പലരും പരാതി പറയാറുണ്ട്. വാസ്തുവിലെ അപാകതകൊണ്ടോ, വാസ്തുവിന് അനുസൃതമായി കിടക്കാത്തതോ ആയിരിക്കാം അതിന് കാരണം. വാസ്തുവും ഉറക്കവും തമ്മിലെന്ത് ബന്ധമെന്നായിരിക്കും ചിന്തിക്കുന്നത്, എന്നാൽ ഉണ്ട്. നിങ്ങള്‍ ശരിയായ ദിശയിലല്ല ഉറങ്ങുന്നതെങ്കില്‍ അത് നിങ്ങളുടെ ഉറക്കത്തിന്റെ താളം തടസപ്പെടുത്തും. വടക്ക് ദിക്കിലേക്ക് തലവച്ച് ഒരിക്കലും ഉറങ്ങാൻ പാടില്ല. പടിഞ്ഞാറ് ദിക്കും ഉറക്കത്തിന് ഉത്തമമല്ല. 
 
കിഴക്ക് ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും ജോലിക്കാരുമൊക്കെ കിഴക്കോട്ട് തലവച്ച് ഉറങ്ങണമെന്ന് വാസ്തുശാസ്ത്രത്തില്‍ പറയുന്നു. പുതിയ തൊഴിലവസരങ്ങള്‍, പ്രമോഷനുകള്‍, ഉയര്‍ന്ന ഗ്രേഡുകള്‍ എന്നിവയ്ക്ക് ഇതിലൂടെ അവസരം ലഭിക്കും. വാസ്തുതത്ത്വങ്ങള്‍ അനുസരിച്ച് തെക്കോട്ട് തലവച്ച് ഉറങ്ങുന്നതാണ് ഉചിതമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍