തിരക്കുള്ള ബീച്ചിലേയ്ക്ക് ഇഴഞ്ഞെത്തി വിഷപ്പാമ്പ്, ഭയന്ന് ആളുകൾ !

ബുധന്‍, 12 ഫെബ്രുവരി 2020 (13:44 IST)
കടൽ തീരത്തേയ്ക്ക് ഇഴഞ്ഞെത്തിയ വിഷപ്പാമ്പിനെ കണ്ട് ഭയന്ന് ആളുകൾ. ഡർബനിലെ വിങ്കിൾസ്‌പ്രൂട്ട് ബീച്ചിലാണ് പാമ്പിനെ കണ്ട് ആളുകൾ നടുങ്ങിയത്. കടൽ തീരത്ത് വിശ്രമിയ്ക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് 1.5 മീറ്ററോളം നീളമുള്ള പാമ്പിനെ കണ്ടത്. ഉടൻ തന്നെ ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നിർദേശം നൽകുകയും. പൊലീസിൽ വിവരമറിയിയ്ക്കുകയുമായിരുന്നു.
 
പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധൻ നിക് ഇവാൻസ് ബീച്ചിലെത്തി. ബുൾസ്ലാങ് എന്ന പാമ്പാണ് ഇതെന്ന് നിക് വ്യക്തമാക്കി. മരങ്ങളിലും കുറ്റിച്ചെടികളിലും കാണപ്പെടുന്ന പാമ്പാണ് ഇത്. എന്നാൽ ഈ പാമ്പ് എങ്ങനെയാണ് ബീച്ചിൽ എത്തിയത് എന്ന് വ്യക്തമല്ല. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിത സ്ഥലത്തെത്തിച്ച് സ്വതന്ത്രമാക്കി.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍