അയോധ്യയിലെ സരയു നദിയിൽ 'രാമയൺ ക്രൂയിസ്' സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാർ

ബുധന്‍, 2 ഡിസം‌ബര്‍ 2020 (09:25 IST)
ലക്‌നൗ: അയോധ്യയിലെ സരയു നദിയിൽ രാമായൺ ക്രൂയിസ് സർവീസ് ആരംഭിയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര ടൂറിസം മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സരയു നദിയിലെ ആദ്യ ആഡംബർ ബോട്ട് സർവീസ് ആയിരിയ്കും രാമയൺ ക്രൂയിസ് എന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. സരയു നദിയിൽ ഉള്ള വിവിദ ഘട്ടുകൾ ഉൾപ്പടെ കാണാനാവുന്ന വിധത്തിലുള്ളതായിരിയ്ക്കും രാമയൺ ക്രൂയിസ് സർവീസ് നടത്തുക.
 
എല്ലാ ആഡംബര സൗകര്യങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ടുകളാകും സരയുവിൽ രാമയൺ ക്രൂയിസ് നടത്തുക. എയർ കണ്ടീഷൻഡ് ബോട്ടുകളായിരിയ്കും ഇവ. യാത്രക്കാർക്ക് ഭക്ഷണം നൽകുന്നതിനുള്ള പാൻട്രി സൗകര്യങ്ങൾ ഉൾപ്പടെ ബോട്ടിൽ ഉണ്ടാകും. ഒന്നര മണിക്കൂർ വരെ നീണ്ടുനിൽക്കൂന്നതായിരിയ്ക്കും രാമയൺ ക്രൂയിസുകൾ. ബോട്ടിനുള്ളിൽ രാമായണ കഥയെ ആസ്‌പദമാക്കിയുള്ള സിനിമകൾ ഉൾപ്പടെ പ്രദർശിപ്പിയ്ക്കും. രാമയണത്തിലെ കഥ അടിസ്ഥാനമാക്കിയുള്ള സെ‌ൽഫി പോയന്റുകളിലേയ്ക്കും യാത്രക്കാരെ കൊണ്ടുപോകും. സാരയുവിൽ 15 മുതൽ 16 കിലോമീറ്റർ വരെ ദൈർഘ്യത്തിലായിരിയ്ക്കും രാമയൺ ക്രുയിസിന്റെ സഞ്ചാരം.  

Jai Shri Ram

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍