ഓഹരിവിപണിയിൽ ഇന്നും തകർച്ച, സെൻസെക്‌സിന് 440 പോയിന്റ് നഷ്ടം, നിഫ്‌റ്റി 15,000ന് താഴെ ക്ലോസ് ചെയ്‌തു

വെള്ളി, 5 മാര്‍ച്ച് 2021 (16:56 IST)
തുടർച്ചയായ രണ്ടാം ദിവസവും ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. പൊതുമേഖല ബാങ്ക്, മെറ്റൽ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.  
 
സെൻസെക്‌സ് 440.76 പോയന്റ് താഴ്ന്ന് 50,405.32ലും നിഫ്റ്റി 142.70 പോയന്റ് നഷ്ടത്തിൽ 14,938.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1080 കമ്പനികളുടെോഹരികൾ നേട്ടത്തിലും 1906 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ആഗോള വിപണികളിലെ വില്പന സമ്മർദമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍