തിരികെ പോയി ബേസ്ബോൾ കാണൂ, അമേരിക്കയിൽ കളി മതിയാക്കി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

അഭിറാം മനോഹർ

വ്യാഴം, 14 നവം‌ബര്‍ 2019 (14:11 IST)
ഗ്രൗണ്ടിലെ സ്വന്തം പ്രകടനങ്ങളെ പുകഴ്ത്തി സംസാരിക്കുന്നതിൽ വളരെയധികം പ്രസിദ്ധി നേടിയ കളിക്കാരനാണ് സ്വീഡൻക്കാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മത്സരങ്ങളിലെ വിട്ടുകൊടുക്കാത്ത മനോഭാവവും  മറ്റാരെയും എതിർക്കുന്ന ശൈലിയും മറ്റൊരുതരത്തിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സ്ലാട്ടനെ സഹായിച്ചിട്ടുണ്ട്. നിലവിൽ ക്ലബ് ഫുട്ബോളിൽ എൽ എ ഗാലക്സിയിൽ  കളിക്കുന്ന താരം ക്ലബ് വിടുന്നതിനെ പറ്റി സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
 
ഞാൻ വന്നു കണ്ടു കീഴടക്കി എന്നാണ് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ഞാൻ ജീവിച്ചിരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയതിന് എല്ലാ ഗാലക്സി ആരധകരോടും നന്ദി. നിങ്ങൽ ഗാലക്സി ആരധകർക്ക് സ്ലാട്ടനെ വേണ്ടിയിരുന്നു ഞാൻ സ്ലാട്ടനെ മുഴുവനായി നിങ്ങൾക്ക് നൽകി.  നിങ്ങൾക്ക് സ്വാഗതം. കഥ തുടരുന്നു. ഇനി നിങ്ങൾ എല്ലാവരും തിരികെ പോയി ബേസ്ബോൾ കാണുക എന്നാണ് സ്ലാട്ടൻ പറയുന്നത്.
 
2018ൽ മാഞ്ചെസ്റ്ററിൽ നിന്നും അമേരിക്കയിലെ എൽ എ ഗാലക്സിയിൽ  എത്തിയ 38ക്കാരനായ സ്ലാട്ടൻ ഗാലക്സിക്കായി 58 മത്സരങ്ങളിൽ നിന്നും 52 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ലീഗിൽ കഴിഞ്ഞ തവണ എത്തിയ താരം ഇറ്റാലിയൻ സിരി എയിലേക്ക് മടങ്ങുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍