വിശ്വനാഥൻ ആനന്ദിനെ കണ്ടെത്തിയ എസ്‌പി‌ബി, ആ കഥ ഇങ്ങനെ

ശനി, 26 സെപ്‌റ്റംബര്‍ 2020 (12:07 IST)
സംഗീത വിസ്‌മയം എസ്‌പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയറ്റിന്റെ കണ്ണീരിലാണ് ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകർ. പാട്ടുകളിലൂടെ മാത്രമല്ല ഒരു നല്ല മനുഷ്യൻ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റേത്. ഇപ്പോളിതാ തന്റെ പതിനാലാം വയസിൽ മഹാഗായകൻ എസ്‌പി‌ബി എങ്ങനെ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്.
 
1983ലെ ദേശീയ സബ് ജൂനിയർ ചെസ് നടക്കുന്നത് മുംബൈയിലായിരുന്നു. മദ്രാസ് കോള്‍ട്ട്‌സ് എന്ന പേരിലുള്ള നാലംഗ ടീമിന് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കണമെങ്കില്‍ സ്‌പോണ്‍സറെ വേണം എന്നതാണ് അവസ്ഥ. ടീമിൽ പ്രതിഭാശാലിയായ ഒരു പതിനാലുകാരനുമുണ്ട്. ഈ വിവരം സുഹൃത്തുവഴിയാണ് എസ്‌പി‌ബി അറിയുന്നത്. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.സംഘാടകർക്ക് തുക ഉടനെ കൈമാറി. ജയത്തോടെ വിശ്വനാഥൻ ആനന്ദ് എന്ന പ്രതിഭ ദേശീയ തലത്തിൽ വരവറിയിച്ച ടൂർണമെന്റായി ഇതുമാറി. ഈ ജയത്തിന് പിന്നാലെ നടന്ന ഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ആനന്ദിനെ തേടി ജയമെത്തി. പിന്നീട് ലോകചാമ്പ്യനായ ചെസ് കളിക്കാരാനായി ആനന്ദ് മാറിയത് നമുക്കെല്ലാവർക്കും അറിയുന്ന ചരിത്രം.
 

Really sad to hear about the passing away of such a great yet simple person. He was my first sponsor! He sponsored our team Chennai Colts in the national team championship in 1983. One of the nicest persons I have met. His music gave us such joy #RIPSPB

— Viswanathan Anand (@vishy64theking) September 25, 2020
വിശ്വനാഥൻ ആനന്ദ് തന്നെയാണ് എസ്‌പി‌ബിയുമായുള്ള തന്റെ ഓർമകൾ പങ്കുവെക്കെ ഈ വിവരം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍