എന്തിനാണ് നെറ്റിയുടെ മധ്യത്തിൽ കുറി ചാര്‍ത്തുന്നത് ?

ശനി, 11 മെയ് 2019 (19:34 IST)
ആചാരങ്ങളുടെ ഭാഗമായും അല്ലാതെയും കുളി കഴിഞ്ഞ് നെറ്റിയുടെ മധ്യത്തിൽ കുറി ചാര്‍ത്തുന്നത് ഭാരതീയരുടെ ഒരു രീതിയാണ്. പൂർവികരുടെ കാലം മുതല്‍ക്കെ ഉള്ള ഈ രീതി ഹൈന്ദവ സമുദായത്തിലാണ് കൂടുതലായും കാണുന്നത്.

എന്തിനാണ് കുളി കഴിഞ്ഞാൽ കുറി തൊടുന്നത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. നെറ്റിയുടെ മധ്യത്തിൽ കുറി തൊടുന്നത് കൊണ്ട് എന്താണ് നേട്ടമെന്ന് ചോദിക്കുന്നവരുമുണ്ട്.

നെറ്റിയുടെ മധ്യത്തിൽ കുറി ചാര്‍ത്തുന്നതിനു പല മേന്മകളുമുണ്ട് എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശരീരത്തിലെ സുപ്രധാന  ഞരമ്പുകൾ ചേരുന്ന സ്ഥലമായ നെറ്റിയുടെ മധ്യത്തിൽ തിലകം ചാര്‍ത്തുന്നലൂടെ മനസിലെ ആകുലതകള്‍ ശമിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ഇത് കൂടാതെ ആശങ്കകളും സമ്മര്‍ദ്ദങ്ങളും അകറ്റി മനസിനെ ശാന്തമാക്കാന്‍ കുറിക്ക് പ്രത്യേകമായ കഴിവുണ്ട്. പൊസിറ്റീവ് ഏനര്‍ജി തോന്നിപ്പിക്കാനും ഐശ്വര്യം കൈവരാനും ഈ ഈ പ്രവര്‍ത്തി കാരണമാകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍