ഒറ്റക്കാലിൽ കറുത്ത ചരട്, ട്രെൻഡാണ് പക്ഷേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

ചൊവ്വ, 3 ജൂലൈ 2018 (14:38 IST)
ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ വിശ്വാസം എന്ന് ആർക്കും പിടികിട്ടിയിട്ടില്ല. പലരും പല കഥകളാണ് പറയുന്നത്. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല. ഇത് ട്രെൻഡാണ് അതിൽ കല്ല്യാണം കഴിഞ്ഞവർക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല.
 
ട്രെൻഡ് മാറുന്നതിനനുസരിച്ച് നമ്മളും മാറുന്നു എന്നതാണ് വാസ്‌തവം. ഫാഷനായി കാലിൽ ചരട് കെട്ടുന്നവരാണ് കൂടുതലായും ഉള്ളത്. എന്നാൽ ഇതിന് പിന്നിൽ വിശ്വാസങ്ങൾ ഏറെയാണ്. അത് അറിയുന്നവരും അറിയാത്തവരുമുണ്ട്. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും. എന്നാൽ വിശ്വാസങ്ങൾ ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം.
 
എന്നാൽ യഥാർത്ഥ രഹസ്യം ഇതൊന്നുമല്ല. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീർഘകാലം സൗന്ദര്യം നിലനിൽക്കുവാനും സ്‌ത്രീകൾ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം. ആകർഷണീയത വർദ്ധിപ്പിക്കുന്ന ചരടുകൾ ഇന്ന് വ്യത്യസ്‌തമായ ഡിസൈനുകളിലും വിപണിയിൽ ലഭ്യമാണ്. ആകർഷണീയമായ ലോക്കറ്റുകൾ ഉള്ള ചരടുകളും ഇപ്പോൾ വിപണിയിൽ ഇടം നേടിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍