മതേതരത്വം ഇന്ത്യയുടെ കെട്ടുറപ്പിന്റെ കാതല്‍

ജോര്‍ജി സാം

ചൊവ്വ, 21 ജനുവരി 2020 (16:14 IST)
വൈവിധ്യമാണ് ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം. നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്ന കാതലായ സവിശേഷതയും വൈവിധ്യമാണെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം വൈവിധ്യമാണെന്ന് പറയുമ്പോഴും മതേതരത്വത്തിന്റെ മൂല്യങ്ങള്‍ മറക്കാന്‍ സാധിക്കില്ല. മതേതരത്വം ഇന്ത്യയുടെ കെട്ടുറപ്പിന്റെ ഭാഗമാ‍ണ്.

എന്താണ് മതേതരത്വം ?

1. സ്റ്റേറ്റ് ഏതെങ്കിലുമൊരു മതവുമായി ഇണങ്ങിച്ചേരുകയോ ഏതെങ്കിലും മതത്തിന്‍റെ നിയന്ത്രണത്തിനു വിധേയമാവുകയോ ചെയ്യില്ല.

2. ഒരാള്‍ അവലംബിക്കാനാഗ്രഹിക്കുന്ന ഏതു മതവും സ്വീകരിക്കാനുളള അവകാശത്തിന് സ്റ്റേറ്റ് ഉറപ്പു നല്‍കുന്നതോടൊപ്പം അവയിലൊന്നിനോടും മുന്‍ഗണന വെച്ചുകൊണ്ടുളള പെരുമാറ്റം അനുവദിക്കുന്നതല്ല.

3. ഒരാളുടെ മതമോ വിശ്വാസമോ മൂലം അയാള്‍ക്കെതിരായി സ്റ്റേറ്റ് ഒരു പക്ഷപാതവും കാണിക്കുകയില്ല.

4. പൊതുവായ ഏതു വ്യവസ്ഥയ്ക്കും വിധേയമായി ഏതു പൗരനും ഗവണ്‍മെന്റില്‍ ഏത് ഉദ്യോഗത്തിനും പ്രവേശിക്കാനുളള അവകാശം അയാളുടെ സഹപൗരന്‍റേതിനു തുല്യമായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍