ഇനി എണ്ണക്കമ്പനികൾ അല്ലാത്തവർക്കും രാജ്യത്ത് പെട്രോൾ പമ്പുകൾ തുടങ്ങാം, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

ബുധന്‍, 23 ഒക്‌ടോബര്‍ 2019 (21:05 IST)
എണ്ണ കമ്പനികൾ അല്ലാത്ത സ്വകാര്യ കമ്പനികൾക്കും രാജ്യത്ത് ഇനി പെട്രോൾ പമ്പുകൾ തുടങ്ങാം. ഈ മേഖലയിൽ ഉണ്ടായിരുന്ന കടുത്ത മാനദണ്ഡങ്ങളെ എടുത്തുമാറ്റിയ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗികാരം നൽകി. ഇന്ധന ചില്ലറ വിൽപ്പന രംഗത്ത് സ്വകര്യ നിക്ഷേപവും വിപണി മത്സരവും വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രത്തിന്റെ നടപടി.
 
ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണം, ഉത്പാദനം, ശുദ്ധീകരണം, എല്‍എന്‍ജി ടെര്‍മിനലുകള്‍ എന്നിവയില്‍ 2,000 കോടിയുടെ നിക്ഷേപമുള്ളവർക്ക് മാത്രമാണ് നിലവിൽ രാജ്യത്ത് ഇന്ധന ചില്ലറ വിൽപ്പനക്ക് ലൈസൻ ലഭിക്കു. ഈ മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ വ്യവസ്ഥയിൽ മാറ്റം വരുത്താൻ സർക്കാർ നിയോഗിച്ച സമിതിയും ശുപാർശ ചെയ്തിരുന്നു.
 
250 കോടിക്ക് മുകളിൽ വിറ്റുവരവുള്ള ഏതൊരു കമ്പനിക്കും ഇനി മുതൽ രാജ്യത്ത് ഇന്ധന പമ്പുകൾ തുടങ്ങനാകും. ഇതിൽ അഞ്ച് ശതമാനം ഗ്രാമ പ്രദേശങ്ങളിൽ ആയിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.  ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി പൊതുമേഖലാ കമ്പാനികൾക്കും റിലയന്‍സ്, എസ്സാര്‍, റോയല്‍ ഡച്ച് എന്നീ സ്വകാര്യ കമ്പനികൾക്കുമാണ് നിലവിൽ രാജ്യത്ത് ഇന്ധന ചില്ലറ വിതരണത്തിന് അനുമതിയുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍