ബിജെപി ചിഹ്നം വരക്കുക, നെഹ്റു സ്വീകരിച്ച നാല് തെറ്റായ സമീപനങ്ങൾ വിവരിക്കുക, ചോദ്യപേപ്പർ വിവാദത്തിൽ

ചൊവ്വ, 25 ഫെബ്രുവരി 2020 (15:12 IST)
ഇംഫാൽ: ബിജെപിടെ പാർട്ടി ചിഹ്നം വരയ്ക്കാനും, നെഹ്റിവിന്റെ തെറ്റായ സമീപനങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ട് ഹയ‌സെക്കൻഡറി കുട്ടികൾക്കായുള്ള ചോദ്യപേപ്പറിൽ ചോദ്യങ്ങൾ. മണിപ്പൂരിലെ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സായസ് ചോദ്യ പേപ്പറിലെ ചോദ്യങ്ങളാണ് വിവാദമായി മാറിയിരിക്കുന്നത്.
 
രാഷ്ട്രനിർമ്മാണത്തിൽ ജവർലാൽ നെഹ്റു സ്വികരിച്ച നാല് തെറ്റായ സമീപനങ്ങൾ വിശദീകരിക്കുക. ഭാരതിയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചി‌ഹ്നം വരക്കുക എന്നിങ്ങനെയായിരുന്നു പൊളിറ്റിക്കൽ സയൻസ് ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ. ജവഹർലാൽ നെഹ്റുവിനെ മന‌പൂർവം മോഷക്കാരനാക്കി ചിത്രീക്കാൻ ഉദ്ദേശിച്ചുള്ളതാണ് ചോദ്യം എന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. 
 
ബിജെപി സർക്കാരിന്റെ മനോഭാവമാണ് ചോദ്യ പേപ്പറിലൂടെ വെളിപ്പെട്ടത്. എന്ന് കോൺഗ്രസ് വക്താവ് നിഗോംബം ഭൂപേന്ദ മെയ്‌തേയ് പറഞ്ഞു. കുട്ടികളുടെ മനസിൽ വിഷം കുത്തിവയ്ക്കനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം പ്രവർത്തികൾ നെഹ്റുവിന്റെ ആശയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി. ചോദ്യപേപ്പറിനെതിരെ സാമൂഹ്യ മധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
 
അതേസമയം ചോദ്യങ്ങളെ ന്യായീകരിച്ച് സംസ്ഥാന ഹയർസെക്കൻഡറി കൺവീനർ കൗൺസിൽ ചെയർമാൻ മഹേന്ദ്ര സിങ് രംഗത്തെത്തി. പൊളിറ്റിക്കൽ സയൻസ് സിലബസിലുള്ള ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി സംവിധാനം എന്ന പാഠഭാഗത്തെ ആസ്‌പദമാക്കിയുള്ളതാണ് ചോദ്യം എന്നാണ് മഹേന്ദ്ര സിങ്ങിന്റെ വിശദീകരണം. 

BJP’s new package for state govt: EXPAND BJP AFFILIATED SCHOOLS. Take a look at the Manipur state board political science class 12th question paper 2020. @INCIndia @INCManipur pic.twitter.com/7aDUqBqmdR

— Moirangthem Okendro singh (@MoirangthemOke2) February 23, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍