ഇന്ത്യയെ മാറ്റി ഭാരതമാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി; കേന്ദ്ര സര്‍ക്കാരിന് നിവേദനമായി സമര്‍പ്പിക്കാന്‍ കോടതി

ശ്രീനു എസ്

വ്യാഴം, 4 ജൂണ്‍ 2020 (06:53 IST)
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി തള്ളി. ഈ ആവശ്യ കേന്ദ്രത്തിന് നിവേദനമായി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. 
 
ഭരണഘടനയില്‍ ഇന്ത്യ, ഭാരതം എന്നീ രണ്ടുപേരുകളും ഉണ്ടെന്നും ഒന്നാം ഷെഡ്യൂളില്‍ അത് വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ആവശ്യം സര്‍ക്കാരിന് നിവേദനമായി സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ഭാരത് മാതാ കീ ജയ് എന്നായിരുന്നു മുദ്രാവാക്യമെന്നും കൊളോണിയല്‍ ശക്തികളാണ് ഇന്ത്യ എന്ന പേര്‍ നല്‍കിയതെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍