നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും, കട്‌ജുവിന്റെ പരാമർശം വിവാദത്തിൽ

ശനി, 19 സെപ്‌റ്റംബര്‍ 2020 (07:47 IST)
സുപ്രീം കോടതി മുൻ ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിന്റെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും എന്നാണ് താൻ കരുതിയിരുന്നത് എന്ന കട്‌ജുവിന്റെ മറുപടിയാണ് വിവാദത്തിലായിരിക്കുന്നത്.
 
ഫേസ്‌ബുക്കിൽ കട്‌ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായി എത്തിയ യുവതിയോടാണ് നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്ന പരാമർശം കട്‌ജു നടത്തിയത്. കട്‌ജുവിന്റെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
 

The pandemic really got to Katju. Tinder account alag se bana lo na sir. pic.twitter.com/Ajn0CWOBMj

— spar (@Sparsh97) September 18, 2020
സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ കട്‌ജു വിവാദത്തിൽ അകപ്പെടുന്നത് ഇതാദ്യമായല്ല. 2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍