കോളേജുകൾ തുറക്കുന്നു: ഡിഗ്രി, പിജി ക്ലാസുകൾ നവംബർ ഒന്നുമുതൽ, ശനിയാഴ്ചയും ക്ലാസ്

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (10:02 IST)
ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ കൊളേജുകളും സർവകലാശാലകളും തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകാരം നൽകി, രാജ്യത്ത് ഡിഗ്രി പിജി ക്ലാസുകൾ നവംബർ ഒന്നുമുതൽ ആരംഭിയ്ക്കും. നവംബർ 30ന് മുൻപായി ഒന്നാം വർഷ പ്രവേശന നടപടികൾ പൂർത്തിയാക്കണം എന്നും യുജിസി മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
ഡിഗ്രി പിജി ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള 2020-2021 അധ്യായന വർഷത്തെ ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിയ്ക്കണം. യോഗ്യതാ പരീക്ഷകളിൽ ഫലം പ്രഖ്യാപിയ്ക്കാൻ കാലതാമസം ഉണ്ടെങ്കിൽ നവംബർ 18നകം അക്കാദമിക് സെഷനുകൾ ആരംഭിയ്ക്കണം. ശനിയാഴ്കചകളിലും ക്ലാസുകൾ നടത്തണം. അവധിക്കാലം കുറയ്ക്കണം എന്നിങ്ങനെയാണ് നിർദേശത്തിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്. അതേസമയം ക്ലാസുകൾ ഓൺലൈനായാണോ അതോ ഓഫ്‌ലൈൻ അയാണോ നടത്തേണ്ടത് എന്നത് സംബന്ധിച്ച വിവരം നിർദേശത്തിലില്ല.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍