ഭരണമികവില്ല; ധന, റെയിൽവേ മന്ത്രിമാരെ മാറ്റിയേക്കും എന്ന് റിപ്പോർട്ടുകൾ

തിങ്കള്‍, 6 ജൂലൈ 2020 (09:24 IST)
ഡല്‍ഹി: ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി വിദഗ്ധരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യം എന്നാണ് വിവരം. അങ്ങനെയെങ്കിൽ ഉടൻ തന്നെ മന്ത്രിസഭാ പുനഃസംഘടന നടന്നേയ്ക്കും.
 
വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിനെ ഏല്‍പിച്ചതിനു സമാനമായി ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ആലോചിയ്ക്കുന്നതായാണ് സൂചന. ഇതോടൊപ്പം തന്നെ നിലവിലുള്ള മറ്റു മന്ത്രിമാരുടെ പ്രവര്‍ത്തനവും മികവും പരിശോധിയ്ക്കും. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിയ്ക്കും പുനഃസംഘടന എന്നാണ് വിവരം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍