കേന്ദ്രസർക്കാരിനു കനത്ത തിരിച്ചടി, അലോക് വർമ വീണ്ടും സിബിഐ തലപ്പത്ത്; ക്ലൈമാക്സിൽ സുപ്രീംകോടതിയുടെ വക ട്വിസ്റ്റ്

ചൊവ്വ, 8 ജനുവരി 2019 (12:53 IST)
സിബിഐ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. ആലോക് വര്‍മ വീണ്ടും സി ബി ഐ തലപ്പത്ത്. തലപ്പത്ത് നിന്നും അലോക് വർമയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വര്‍മയ്ക്ക് സിബിഐ ഡയറക്ടറായി തുടരാമെന്ന് പുതിയ വിധി. 
 
ഡയറക്ടറെ മാറ്റാന്‍ ഉന്നതതല സമിതിയുടെ അനുമതി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. യാതോരു അനുമതിയുമില്ലാതെ പെട്ടന്നൊരു സമയം മാറ്റാൻ സാധിക്കുന്ന പദവിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇതോടെ ആലോക് വര്‍മ വീണ്ടും സിബിഐ തലപ്പത്തെത്തും. 
 
നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. ഈ നിയമനം കോടതി റദ്ദാക്കി. എന്നാല്‍ ആലോക് വര്‍മയ്ക്ക് തല്‍ക്കാലം നയപരമായ തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും വിധിയിലുണ്ട്. 
 
ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് ആലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍