നിയമസഭാ തിരെഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസമെന്ന് സൂചന

ചൊവ്വ, 19 ജനുവരി 2021 (19:41 IST)
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തികയ്ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരിയിലെന്ന് സൂചന.
 
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘം കേരളം സന്ദര്‍ശിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ജനുവരി അവസാനത്തോടെയാകും സംഘം കേരളം സന്ദർശിക്കുക. ഫെബ്രുവരി പകുതിയോടെ തിരെഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തെ ജനുവരി 20, 21 തിയതികളിലായി കേന്ദ്രസംഘം എത്തുമെന്നായിരുന്നു അറിയിച്ചത്. പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വരവ് നീട്ടിവെക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍